കാഴ്ചപ്പാടും ദൗത്യവും
പ്രകൃതിഭംഗിയും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട്, കാർഷിക-വിനോദസഞ്ചാര മേഖലകളുടെ സുസ്ഥിരമായ വളർച്ചയിലൂടെയും, വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ഉറപ്പാക്കുന്ന ഒരു മാതൃകാ ഹരിത-സുരക്ഷിത ഗ്രാമം."
ദൗത്യം
മേൽപറഞ്ഞ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനായി പഞ്ചായത്ത് ഏറ്റെടുക്കേണ്ട പ്രധാന ദൗത്യങ്ങൾ ഇവയാണ്:
കാർഷിക പുരോഗതിയും ഉപജീവനവും
പരമ്പരാഗത കൃഷിയും തോട്ടവിളകളും (തേയില, കോഫി, കുരുമുളക്) പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് മികച്ച വിപണന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക
അടിസ്ഥാന സൗകര്യ വികസനവും ആരോഗ്യവും
എല്ലാ വാർഡുകളിലും മികച്ച റോഡുകൾ, കുടിവെള്ള ലഭ്യത, ശാസ്ത്രീയമായ മാലിന്യ സംസ്കരണം (ഹരിതകർമ്മ സേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുക) എന്നിവ ഉറപ്പാക്കുക.
മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസ സൗകര്യങ്ങളും എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുക.
സാമൂഹിക നീതിയും ജനക്ഷേമവും
പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക.
വനിതാ ശാക്തീകരണത്തിനും കുട്ടികളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനും മുൻഗണന നൽകുക.
സുതാര്യമായ ഭരണം
ജനകീയാസൂത്രണത്തിലൂടെയും ഗ്രാമസഭകളുടെ സജീവമായ പങ്കാളിത്തത്തിലൂടെയും വികസന പ്രക്രിയയിൽ ജനങ്ങളെ പങ്കാളികളാക്കുക.
പഞ്ചായത്ത് സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തുകൊണ്ട് സുതാര്യവും അഴിമതിരഹിതവും വേഗതയേറിയതുമായ ഭരണം ജനങ്ങളിലേക്ക് എത്തിക്കുക.