വാർത്തകളും വിവരങ്ങളും

ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ടത്തിന് നിർണായകമായ തുടക്കം

കേരളത്തെ  ലഹരിമുക്തമാക്കുന്നതിനായി സർക്കാരും സംസ്ഥാന പോലീസും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ടത്തിന് നിർണായകമായ ജനകീയ പങ്കാളിത്തത്തോടെ ഔദ്യോഗിക തുടക്കമായി. 2026 സെപ്റ്റംബർ 28 രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പദ്ധതിയുടെ രണ്ടാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിച്ചു.'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി ആയവന ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ഉദ്‌ഘാടനത്തിന്റെ ഭാഗമായി അന്നേ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജീമോന്‍ പോള്‍  തൂഫാൻ പതാക ഉയർത്തി പദ്ധതി ഔപചാരികപരമായി ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു